Tuesday, September 1, 2009

എന്‍റെ കാര്‍

ചുവന്നു ചോരയുടെ നിറമാണ് സഖാവെ എന്‍റെ കാറിനു
- ഒരു ലാല്‍ സലാം കാര്‍.

സ്ഥാനക്കൊതിയന്മാരുടെയും ഗുണ്ടകുളുടെയും
മനുഷ്യരുടെയും സ്ത്രീകളുടെയും എം എം എസ് പിടിക്കുന്നവരുടെയും
ഇടയിലൂടെ മുഷ്ടി ഉയര്ത്തി പിടിച്ചു ഉറക്കെ അലറും ചെഗൂ എന്‍റെ കാര്‍:
"അഭിവാദനം,അഭിവാദനം;
രക്താഭിവാദനം - അഭിവാദനം"

ഉണ്ടു സഖാവേ ചുവന്ന ബീഡി കത്തുമ്പോള്‍ ചാരം തട്ടാന്‍
പുതുപുത്തന്‍ ചാരപാത്രം
ചാരായ പത്രമോ?
പറ്റില്ല സഖാവെ, ആന്‍റണി സര്‍ പഠിപ്പിച്ചത് ചാരായം ആരോഗ്യത്തിനു ഹാനികരം എന്നാണല്ലോ,
എന്നിരിക്കിലും കഞ്ചാവ് ധാരാളം സ്റൊച്കക്കികൂളൂ,
ഉ‌ള മല്ലൂസ്, അതൊന്നും നിരോധിക്കില്ല.

ചെമ്പരത്തിയുടെ ചുവപ്പാണ് സര്‍ എന്‍റെ കാറിനു,
എന്‍റെ വിയര്‍പ്പിന്‍റെ ഗന്ധം എങ്ങും തങ്ങി നീക്കുന്ന അന്തരീക്ഷമുള്ള
കാറിന്‍റെ നിറം രക്തം വാര്‍ന്നു ചാകാറായ ചെമ്പരത്തിയുടെ നിറമാണ്:
ശരിക്കും ഒരു പൂ കാര്‍.

നടന്ന പാതകളെ കുറിച്ചു ബേജാര്‍ ആവണ്ടാത്ത ഒരു കാലം അങ്ങകലത്തല്ല സഖാവേ,
ഇനി ഓടിച്ചു പറത്തിയ പാതകളും,
ക്രോസ് ചെയ്ത ആളില്ലാത്ത റെയില്‍ പാലങ്ങളും,
ദ്രുതഗതിയില്‍ ഓവര്‍ ടേക്ക് ചെയ്യപ്പെട്ട വണ്ടികളെയും,
ആരുടെയോ വോള്‍ക്സ് വാഗനെ പറ്റിയും കുണ്ടിതപ്പെട്ടാല്‍ കഴിഞ്ഞു :

പണ്ടു കാഞ്ചനയെ പ്രീതിപെടുതാന്‍ കറുത്ത് ഉയരും കുറഞ്ഞുള്ള ഒരു
പൊളിടെക്നിക് പാസ്സായി എഞ്ചിനീയര്‍-ന്നു വരുത്തിയ ഒരു മലയാളിയുടെ കഥ ഓര്‍ക്കുക:
ഇതതു പോലെയല്ല സര്‍.
എന്‍റെ നിസ്സാരമായ ബുദ്ധിക്ക് മുന്‍പില്‍ തകര്ന്നു പോയ
വിവരസാങ്കേതിക ഫാക്ടറികളില്‍ നിന്നും ഞാന്‍ നേടിയ കാശ് കൊണ്ടു വാങ്ങിയതാണ്.

ഓഫീസില്‍ നിന്നു ചക്കപൊത്തോന്നു ഓടി എഴുന്നേറ്റ് എന്‍റെ കാറിന്റെ മുന്നിലേക്ക്
സ്മാര്‍ട്ട്‌ ആയി ചെല്ലണം,
എല്ലാരും കേള്‍ക്കെ ഒരു ചുളപ്പാട്ട് പാടി,
ഒരു പടുകൂറ്റന്‍ പണക്കാരനെ പോലെ ഉള കളിച്ചു
എന്‍റെ കാറില്‍ കേരുകേം, എയ് സി ഇടുകേം ചെയ്യണം:
-കാഫ്ക, എനിക്കെന്‍റെ ഓഫീസില്‍ നിന്നും മോചനം ഈ കാര്‍ മാത്രമാവാം ഇനി:
ഒരു ഒട്ടയടക്കല് , ഒരു സ്വപ്നം കാണല്‍, ഒരു രക്ഷപെടല്‍.

ബാറിന്‍റെ മുന്നില്‍ നിര്‍ത്തിയാല്‍ കുടിക്കാത്ത സുഹൃത്തിനെ തപ്പി പിടിച്ചു വണ്ടി ഏല്‍പ്പിക്കണം,
എന്നിട്ട് മറിയമേ, നീ എന്നെ ഇപ്പോഴും വെറുക്കുന്നു എണ്ണ ദുഃഖത്തില്‍ എനിക്ക് 2 peg അടിക്കണം:

നിനക്കിഷ്ടപെട്ട നിന്‍റെ ആര്‍ത്തവരക്തത്തിന്‍റെ നിറം കലര്‍ന്ന ചുവന്ന കാര്‍ ഞാന്‍ വാങ്ങിയിരിക്കുന്നു:
നീ മടങ്ങി വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു:
അതി തീവ്രതയോടെ എന്നെ ചുംബിക്കയും,
ആയിരം സ്വപ്നങ്ങളില്‍ ഞാന്‍ കണ്ടിട്ടുള്ള സ്നേഹം നീ പങ്കു വയ്ക്കുകേം ചെയ്യുമെന്ന് ഞാന്‍ കാംഷിക്കുന്നു:

i luv u mariyama, i luv u

ആത്മഹത്യകളുടെ ചുവപ്പല്ലേ സഖാവെ കടും ചുവപ്പ്?
നിരാശയുടെ ചുവപ്പ്?
നഷ്ടബോടതിന്റെ ചുവപ്പ്?
ബലാല്‍സംഖത്തിന്‍റെ? ശിശുമരണങ്ങളുടെ ?
അഭയയുടെ ? സുര്യനെല്ലിയുടെ ?

വേശ്യയുടെ നെറ്റിയിലെ തിരുപൊട്ടിന്‍റെ ചുവപ്പ്?

അന്തരീക്ഷത്തിലേക്ക് ചിഹ്നം വിളിച്ചു പാഞ്ഞെത്തുന്ന ട്രെയിന്‍,
ഹാ, എന്‍റെ ജീവനെ, വീഴുന്ന ചോരയുടെ:
ചിലപ്പോഴൊക്കെ ആകര്‍ഷിച്ച ചുറുചുറുക്കുള്ള കണ്ണുകളില്‍ നിറയെ രക്തമായി,
പുറത്തേക്ക് ചാടി തെറിച്ച കൃഷ്ണമണി മൂടി കിടക്കുന്ന ചുവപ്പ്:

ഒരുപാടാണ്‌,ചോര ചിതറിത്തെറിച്ചു കിടക്കുന്നു സഖാവേ:

ഞാന്‍ അബലനും ദുര്‍ബലനും ആയിപോകുന്നു:
ഞാന്‍ കരഞ്ഞോട്ടെ?

No comments: