Tuesday, July 27, 2010

സഹൃദയന്‍ പുക വലിക്കുന്നു













1

വളയം വിട്ടു കാണിക്കുമോ പുക കൊണ്ട് ?
പിന്നെന്താ, വളയം വിട്ടു കാണിക്കട്ടെ പുക കൊണ്ട് ?

ചുമ്മാ ? വെറുതെ ജാഡ കാണിക്കല്ലേ ?
ഇയാള്‍ക്കൊരു ചുക്കും അറിയത്തില്ല !!

അല്ലെടോ, ദാണ്ടേ:- ഇങ്ങോട്ട് ചേര്‍ന്നിരിക്കു:

ഉയരത്തില്‍ വലയങ്ങള്‍ വിടുവാന്‍ തയ്യാറായി സഹൃദയന്‍

ഹാ, നോക്കൂ, പുകവളയങ്ങള്‍ മനോഹരമായിരിക്കുന്നു !!
കുറച്ചു കൂടി ചേര്‍ന്നിരിക്കുന്നു.
അവര്‍ വളരെ ചേര്‍ന്നിരുന്നു.
സഹൃദയന്‍ ആകട്ടെ വളയശ്രിഷ്ടിയുടെ ആനന്ദത്തിലും !!

2

"മുമ്പൊരിക്കല്‍ പുക വളയം വിട്ടു കാണിക്കാം എന്ന് പറഞ്ഞിട്ട്,
കാമുകി പ്രത്യാശ പ്രാപിച്ചു ചേര്‍ന്നിരുന്നു.
കുറച്ചു നേരം അവരൊന്നിച്ച് പുക വലിക്കയും,
അനന്തരം, അവളുടെ കൈത്തണ്ടയില്‍ നീറുന്ന പുകക്കുഴല്‍ കുത്തി കെടുത്തി
അവന്‍ ഹുങ്കാരമേളാംകിച്ചു പൊട്ടിച്ചിരിക്കുകയും ചെയ്തു_


കാലങ്ങളോളം കയ്യില്‍ പഴുത്തു നീറുന്ന വൃണവും പേറി അവള്‍ കോഡ് ചെയ്യുകയും, മെയില്‍ അയക്കുകയും,
ശേഷം ദുഷിച്ചു നാറിയ ജീവിതത്തോട് സുല്ലിട്ടു പുച്ഛം പറഞ്ഞു പ്രാണനെ വിടുകയും ചെയ്തു !

കാമുകന്‍ പക്ഷെ കഥ അറിഞ്ഞില്ല:
അവന്‍ കൊറേ കള്ളം പറഞ്ഞും അടിച്ചു പൊളിച്ചു കണ്ണാടി വച്ചും ബുള്‍ഗാന്‍ വച്ചും ഫോട്ടോ എടുത്തു "കിടിലം അല്ലെ? " എന്നാ തലക്കെട്ടോട്ടെ ആല്‍ബങ്ങള്‍ കുത്തി നിറച്ചത് പലതു.

ഫോര്‍വേഡ് മെയിലുകളിലൂടെ ഒരിക്കല്‍ ഏതോ പറ്റിക്കള്‍ ഫോര്‍വേഡ് 15 പേര്‍ക്ക് അയച്ചാല്‍ പുണ്യം കിട്ടും എന്നത് യാദ്രിശ്ചികയ വായിച്ചാണ് അദ്ദേഹം വാര്‍ത്ത‍ അറിയുന്നത്.


ശേഷം ആരോടും ഒന്നും മിണ്ടാതെ വാതില്‍ക്കല്‍ നില്‍ക്കുന്ന വസന്തത്തെ മൈന്‍ഡ് ചെയ്യാതെ,
അങ്ങേരു കളഞ്ഞു കിട്ടിയ നീല ബക്കറ്റില്‍ വെള്ളം നിറച്ചു തല മുക്കി ശ്വാസം മുട്ടി മരിച്ചു.

-- ഹോ! ദുരവസ്ഥ _ അല്ലാതെന്താണ്  ?
ഗദ്ഗദങ്ങള്‍ !!
"





'അത്താണ് !!!', 
സഹൃദയന്‍ മറ്റൊരു വളയം കൂടി വിട്ടിട്ടു പറഞ്ഞു, 
മനുഷ്യന്‍ യാതൊരു പ്രയോജനവും ഇല്ലാത്ത ജീവിയാണ്.
ഈ യുഗം നമുക്ക് പുട്ട് പോലെ അവസാനിപ്പിക്കാവുനത്തെ ഉള്ളൂ _
പെരുപ്പിക്കല്‍ പ്രസ്ഥാനവും പെരുപ്പിക്കലും തുലയട്ടെ _ 
നമുക്കീ ജീവിതം ഒരു കംപ്രോമിസില്‍ തീര്‍ത്തു കളയാം _ 
പാറി പറന്നു പെട്ട് പോയ ചിത്രശലഭം 
മൂളിപ്പാട്ട് പാടുകയും സഹൃദയന്‍ എന്ന ഫിലോസോഫറെ കോരിത്തരിച്ചു നോക്കയും ചെയ്തു.













3
സഹൃയന്റെ കണ്ണുകളുടെ ഖരാവസ്ഥ മനസ്സിലേക്ക് എത്തിയപ്പോള്‍  
അഹങ്കാരം മൂത്ത ശലഭം സഹൃദയനു കാണുവാന്‍ പാകത്തില്‍ താണു പറക്കയും,
ശലഭാത്തിനിത്ര സുഗന്ധമോ ?  

ശലഭം സുന്ദരിയാണ് - സഹൃദയന്‍ ഇംഗ്ലീഷില്‍ പാട്ടു പാടി, ഗിറ്റാര്‍ വായിച്ചു.
പേരറിയാത്ത ഒരു പൂവ് പോലെ ശലഭം വിടര്‍ന്നു നിന്നു:
ഹോ ! പിടിച്ചു stuff ചെയ്താലോ ? മാംസഭാഗങ്ങള്‍ കുരുമുളകിട്ട് വറുത്തു നെയ്‌ചോറിനൊപ്പം !!
ഇലകള്‍ മഞ്ഞ പൂക്കള്‍ പച്ച _ ഹാ! എന്ത് ഭംഗി ? ഗൊള്ളാം!!! 4
ഞാന്‍ ചായ കുടിക്കാന്‍ പോകുന്നു ശലഭ,
നീ വരുന്നോ ?
എന്‍റെ കയ്യില്‍ കുട ഉണ്ട് _
പുറത്താണെങ്കില്‍ മഴ തിമിര്‍ത്തു പെയ്യുകയും _
എന്താ ശലഭം പെട്ടെന്ന് മറഞ്ഞു കളഞ്ഞത് ?
പുകമണം ഇഷ്ടപ്പെടഞ്ഞിട്ടാണോ ?
സഹൃദയന്‍ ജനലുകള്‍ തുറന്നിടുകയും ഫാന്‍ ഓണക്കുകയും ചെയ്തു !
എങ്ങു പോയെങ്ങു പോയ്‌, എന്‍ പ്രാണ നായികേ,
എന്‍ ജീവസാനുവിന്‍
സര്‍വഭൌമേ ?
ഞാന്‍ വലിക്കില്ലാന്നു പറഞ്ഞില്ലേ ?
ഞാന്‍ നിന്നെ stuff ചെയ്യത്തുമില്ല? തിരികെ വരില്ലേ ?
വരില്ലേ ?
തലമുറകളെ തോല്‍പ്പിക്കുന്ന എന്‍റെ മുട്ടന്‍ ആശയം കത്തിച്ചു ചാംബലക്കയും ചെയ്യാം ?
വരൂ നമുക്ക് ചായ കുടിക്കയും ശേഷം നര്‍മ്മം പറഞ്ഞു ചിരിക്കയും ചെയ്യാം ?















5 
അചിരേണ, നല്ല പുരുഷനെ കണ്ട സന്തോഷത്താല്‍, സഹൃദയാ,ഇതാ ഞാനിവിടുണ്ടായിരുന്നുവെന്നു ആനന്ദഭൈരവിതാളത്തില്‍ ആലപിച്ചു കൊണ്ട് ശലഭം പറന്നുയര്‍ന്നു _ രാഗത്തില്‍ പ്രപഞ്ചം അലിഞ്ഞു ചേരുകയും, സഹൃദയന്‍ സന്തോഷവാനാവുകയും ചെയ്തു_ കഥയും ഇവിടെ *സമാപനം. *സമാപ്തി









No comments: