Saturday, August 14, 2010

പിന്നെയും സ്വാതന്ത്ര്യദിനം

പിന്നെയും സ്വാതന്ത്ര്യദിനം വന്നെത്തി: 
ഇക്കുറിയും കൊടി ഉയര്‍ത്തുകയും, മാലപ്പടക്കങ്ങള്‍ കത്തിക്കുകയും ചെയ്യണം:
വരും നാളെക്കുള്ള പ്രസംഗങ്ങള്‍ കേട്ട് കോരിത്തരിക്കയും ചെയ്യണം !! 

ചിലപ്പോള്‍ സ്വാതന്ത്ര്യം എന്നത് ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കലാരുന്നു. 
ചിലപ്പോള്‍ ഒക്കെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കല്‍.
ചിലപ്പോള്‍ ഇഷ്ടമുള്ള സിനിമ കാണല്‍.
ഇഷ്ടമുള്ളത് ചെയ്യല്‍.
തോന്നുമ്പോള്‍ വരല്‍.
തോന്നുമ്പോള്‍ പോവല്‍.

വേണമെങ്കില്‍ classil കേറല്‍.
ഇല്ലെങ്കില്‍ കന്ചാവടിക്കല്‍.
വൈകുന്നേരം ഹോസ്റ്റല്‍ top-ഇല്‍ ഡാന്‍സ് കളിക്കല്‍. 
ശേഷം കൂക്കിവിളിക്കല്‍. 

പരസ്യമായി കിന്നാരതുംബിക്ക് പോകല്‍.

ചിലപ്പോഴൊക്കെ വെറും പാസ്സ്‌വേര്‍ഡ്‌ മാറ്റലും.
മെയില്‍ അയക്കലും.
ചേഞ്ച്‌ റിക്വസ്റ്റ് ക്ലോസ്‌ ചെയ്യലും.
buzz ചെയ്യലും ഫോട്ടോ അപ്‌ലോഡ്‌ ചെയ്യലും blog ചെയ്യലും ഒക്കെയാണ്. 

ഓഫീസില്‍ ഇരുന്നു പട്ടു കേള്‍ക്കുക ഒരു തരം സ്വാതന്ത്ര്യമാണ്.
ഇംഗ്ലീഷ് സംസാരിക്കണ്ട സ്ഥലത്ത്, മലയാളം പറയുക സ്വാതന്ത്ര്യമാണ്.
നിന്റെ സംസരമിഷ്ടപ്പെട്ടില്ലേല്‍ തന്തക്കു തന്നെ ചീത്ത വിളിക്കുന്നത്‌, സ്വാതന്ത്ര്യമാണ്. 

ജനാലകളുടെ അടുത്ത് നിന്നു വെയില്‍ വീഴുന്ന പ്രദേശം അത്രയും നോക്കി
നോക്കി നോക്കി ഇരുട്ടിപ്പിക്കുന്നത് സ്വാതന്ത്ര്യാമാണ്. 

ഉദ്ധേഷങ്ങളിലാത്ത സ്വാതന്ത്ര്യം. 
സ്വാതന്ത്ര്യം zindabaad, zindagood.

പൊട്ടിയ പട്ടം പോലെ
പിന്നെയും സ്വാതന്ത്ര്യദിനം വന്നെത്തി:

*****




jaya ho, jaya ho, we have the freedom.
we are the champions. 
we have the democracy.
we have the parliament. 
we have the indian ruppee embedded in ascii code also.

we are the champions.
we are the champions.

1 comment:

Jalin said...

This post is Classy!

"ഇംഗ്ലീഷ് സംസാരിക്കണ്ട സ്ഥലത്ത്, മലയാളം പറയുക സ്വാതന്ത്ര്യമാണ്.നിന്റെ സംസരമിഷ്ടപ്പെട്ടില്ലേല്‍ തന്തക്കു തന്നെ ചീത്ത വിളിക്കുന്നത്‌, സ്വാതന്ത്ര്യമാണ്.
ജനാലകളുടെ അടുത്ത് നിന്നു വെയില്‍ വീഴുന്ന പ്രദേശം അത്രയും നോക്കിനോക്കി നോക്കി ഇരുട്ടിപ്പിക്കുന്നത് സ്വാതന്ത്ര്യമാണ്."