Sunday, October 10, 2010

ചില പ്രാധാന്യമര്‍ഹിക്കുന്ന പ്രതിഷേധങ്ങള്‍ !

പ്രിയപ്പെട്ട കറുത്തിരുണ്ട കരി പിടിച്ച unix ബോക്സേട്ടാ
നിന്നെ ഞാന്‍ വെറുത്തു തുടങ്ങിയതായി പ്രഖ്യാപിച്ചു കൊള്ളട്ടെ !
തിരിച്ചു പ്രണയിക്കാനറിയാത്ത ഓര്‍മകളുമായി നടക്കുന്ന
ഒറാക്കിള്‍ എന്നാ ജട തെണ്ടി നിന്നെയും ഞാന്‍ മൈന്‍ഡ് ചെയ്യതതായി പ്രഖ്യാപിച്ചിരിക്കുന്നു !!
മറ്റു etl tools, ആവശ്യമില്ലാത്ത ppts, meetings, മോര്‍ണിംഗ് calls, change managements,
എല്ലാവരോടും ഞാന്‍ പ്രധിഷേധം അറിയിക്കുന്നു !!

അയല്‍വക്കത്തെ കുബിക്കിളിലെ
ഹൃദയം തുളുമ്പുന്ന ചേച്ചി നിങ്ങളോട് ഒരു വാക്ക്:

ദയവു ചെയ്തു എന്നെ വഴിയരികില്‍ കാണുമ്പോള്‍
പ്രകൃതിഭംഗി ആസ്വദിക്കല്‍,
കാണാത്ത പോലെ അഭിനയിക്കല്‍,
എവിടോ നിന്ന് വന്ന തുമ്മല്‍ കാണിക്കല്‍, 
ഒക്കെ നിര്‍ത്തി വെറുതെ ഒരു ചിരി തന്നൂടെ ?

ചുമ്മാ. ആര്‍ക്കാ ചേദം?

എന്റെ ഹൃദയത്തിലെ അംശങ്ങള്‍ എല്ലാം തന്നെ
ബസ്സിടിച്ച് മരിച്ചും ആശുപത്രിയിലുമായി കിടപ്പാണ്. 

ഓ! അല്ലെങ്കില്‍ തന്നെ നിനക്കെന്താണ് ?

No comments: