Thursday, September 9, 2010

ജിമ്മിയുടെ മരണം - ഒരു ഫ്ലാഷ് ബാക്ക്

ജിമ്മിയുടെ മരണം - ഒരു  ഫ്ലാഷ് ബാക്ക്

ആമുഖം

എന്‍റെ കൈ വിറക്കുന്നത്‌ പൂച്ചയെ കൊന്നിട്ടല്ല.
ഞരമ്പ്‌ രോഗമാകാന്‍ സാധ്യത ഉണ്ടെന്നു ഡോക്ടര്‍ ഷര്‍മ തറപ്പിച്ചു പറയുന്നു.
ഈ സാഹചര്യത്തില്‍ പണ്ടെന്നെ നാട്ടുകാര്‍ കല്ലെറിഞ്ഞ
ജിമ്മിയുടെ കൊലപാതകത്തെ കുറിച്ച് ചില വ്യക്തമാക്കലുകള്‍.

i. 
അല്ലെങ്കിലും എങ്ങനെ ഞാന്‍ ജിമ്മിയെ കൊല്ലും ?
എനിക്ക് ഫുട്ബോള്‍ കളിക്കാനും,
സബ്സ്റെഷനില്‍ അപ്പനെ കാണാന്‍ പോകാന്‍ കൂട്ടിനു വരാനും,
കിണറുകളുടെ ആഴം നോക്കാനും,
ജബ്ബാറിന്റെ വീടിന്റെ മതിലിരിക്കാനും,
ജബ്ബാറിനെ അവന്റെ വാപ്പ പൊതിരെ തല്ലുന്നത്‌ കാണാനും,
തിത്തിരിപ്പക്ഷികളെ കണ്ടു പിടിക്കാനും,
അവരുടെ മുട്ടകള്‍ ഒരു കേടും തട്ടാതെ പാത്തു വക്കാനും ജിമ്മി എന്‍റെ കൂടെ ഉണ്ടാരുന്നു.

സത്യം പറഞ്ഞാല്‍ ജിമ്മി എന്‍റെ കൂടെയാണ് ഉറങ്ങാറ് പോലും.

പക്ഷെ അമ്മച്ചി മീന്‍ വെട്ടുമ്പോള്‍ ജിമ്മി എന്നെ മറക്കും.
എന്നെ അറിയാത്ത പോലൊക്കെ.
എങ്കിലും ദേഷ്യത്തില്‍ വാലാട്ടത്തൊന്നുമില്ല.

ii. 
എന്നെ മാവില്‍ കേറാന്‍ പഠിപ്പിച്ചതും
kseb ക്വട്ടെര്സുകളിലെ ടെറസിലേക്കുള്ള ഷോര്‍ട്ട്കട്ട്‌ പഠിപ്പിച്ചു തന്നതും ജിമ്മി തന്നെയാണ്.
സ്കൂളില്‍ നിന്നു വരുമ്പോള്‍ വരാന്തയില്‍
ഒരറ്റത്ത് ജിമ്മി എന്നെ കാത്തിരിക്കുന്നുണ്ടാവും.

മ്യാവോ എന്ന് ചിരിച്ചു വിബ്രടോര്‍ ഓണാക്കി അടുത്ത് വരും.
എന്നിട്ട് ഞങ്ങള്‍ ചായ കുടിച്ചിട്ട്
ഫുട്ബോള്‍ കളിക്കാന്‍ പോകും.

കാലം !
കാലഖട്ടം   !!


iii.
അങ്ങനെയിരിക്കെ ഞാന്‍ ജിമ്മിയെ ടിട്ടു
എന്ന ടുര്‍ഗുണന് പരിചയപ്പെടുത്തി കൊടുക്കുന്നു.
ജിമ്മിക്കു ടിട്ടുവിനെ അത്രക്കങ്ങു പിടിച്ചില്ല.
ടിട്ടുവിനും.

ടിട്ടു ഈ ജാതി അലമ്പൊന്നും പിടിച്ചോണ്ട് അവരുടെ വീട്ടിലേക്കു വന്നെക്കല്ല്.
ചൂലെടുത്ത് തല്ലും എന്ന് പറഞ്ഞു.

ഞാന്‍ അങ്ങനെ ചെയ്തുമില്ല.
പിന്നേ,  ചൂലിന് അടി കൊല്ലാനല്ലേ ഞാന്‍ ജിമ്മിയെ വളര്‍ത്തണെ .
ജിമ്മിയെ ഞാന്‍ അന്തസ്സായി തന്നെ വളര്‍ത്തും !!
ഹല്ലെല്ലുയാ !!

iv. 
ജിമ്മിക്കു വയറിളക്കവും ശര്‍ദിയും വന്നത് ഒരേ ദിവസം.
മാങ്ങ പൂളല്‍ എന്ന കലാപരിപാടി പഠിച്ചതും അതെ ദിവസം.

ഞാനും ടിട്ടുവും ആ kseb പരിസരത്തുള്ള എല്ലാ മാവിലെയും
മാങ്ങാ പറിച്ചെടുത്തു പൂളി ഉപ്പു, മുളക് എന്നിവയുടെ
അപൂര്‍വ മിസ്സ്രിതത്തില്‍ മുക്കി മുക്കി തിന്നു നടക്കുന്നു

ടിട്ടുവാന് അടുക്കളയുടെ പടിയില്‍ തളര്‍ന്നു
മദാലസ പൊസിഷനില്‍ ജിമ്മിയെ കാണുന്നത്.

അവനാണ് അതിന്റെ വയറ്റില്‍ എന്താണെന്ന് നോക്കാമെന്ന് പറഞ്ഞു
കീറി നോക്കിയത്.


ഞാനല്ല.
ഞാനല്ല.
ഞാനല്ല.

സത്യമായിട്ടും ഞാനല്ല.

iv. 
ജിമ്മി ചത്തു.
പിടഞ്ഞതു പോലും ഇല്ല.
അവനത്രക്ക്‌ വയ്യാരുന്നു.
ഒച്ചയൊന്നും ഉണ്ടാക്കിയില്ല.


പക്ഷെ കത്തി എന്റെയാരുന്നു.
ടിട്ടുവിനെ നാട്ടുകാരെല്ലാം സപ്പോര്‍ട്ട് ചെയ്തു.
കാങ്കോല്‍,കുണ്ടയന്കോല്‍ മുതല്പ്രദേശത്തുള്ള kseb പുരുഷാരം മുഴുവന്‍
ബോബ്ബിച്ച നീ എന്തിനാ ആ ജിമ്മിയെ കൊന്നെ എന്ന് ചോദിച്ചു എന്നെ സങ്കടപ്പെടുത്തി.

അച്ചായനും അമ്മച്ചിയും അത് അങ്ങനെ തന്നെ വിശ്വസിക്കുകേം ചെയ്തു .

അങ്ങനെ ഞാന്‍ ഒരു പൂച്ചകൊലപാതകി ആയി മാറുന്നു.

v. 
പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷവും ഞാന്‍ ജിമ്മിയെ സ്നേഹിക്കുന്നു.
ഫോട്ടോ എടുക്കുമ്പോള്‍ ഷേക്ക്‌ ആയി കൈ വിറക്കുമ്പോള്‍
ഞാന്‍ ജിമ്മിയെ ഓര്‍ത്തു നിലവിളിക്കാരുണ്ട്.

ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകളുമായി
എന്‍റെ പുതുപ്പിനിടയില്‍ എന്‍റെ കാലുകളില്‍ തട്ടി തട്ടി
കളിച്ചു രസിക്കുന്ന ജിമ്മിയെ ഓര്‍ക്കാറുണ്ട്.

ഫുട്ബോള്‍ കളിക്കുമ്പോള്‍ ബോള്‍ തടുക്കാന്‍ അവന്‍ കാണിക്കാറുള്ള തിരക്ക് ഞാന്‍ ഓര്‍ക്കാറുണ്ട്.

ഒറ്റയ്ക്ക് ഞാന്‍ മാവിലും കൊമ്പത്തും ടെറസിലുമെല്ലാം
ജിമ്മിയെ ഓര്‍ത്തു വേദനിച്ചു കഴിഞ്ഞത് നാളുകള്‍ എത്രയാണ് ?

നാളുകള്‍. നാളുകള്‍. നാളുകള്‍.

3 comments:

sintoji said...

ഫോട്ടോ എടുക്കുമ്പോള്‍ ഷേക്ക്‌ ആയി കൈ വിറക്കുമ്പോള്‍
ഞാന്‍ ജിമ്മിയെ ഓര്‍ത്തു നിലവിളിക്കാരുണ്ട്.

ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകളുമായി
എന്‍റെ പുതുപ്പിനിടയില്‍ എന്‍റെ കാലുകളില്‍ തട്ടി തട്ടി
കളിച്ചു രസിക്കുന്ന ജിമ്മിയെ ഓര്‍ക്കാറുണ്ട്.

:) gr8 mashe

sintoji said...

ഫോട്ടോ എടുക്കുമ്പോള്‍ ഷേക്ക്‌ ആയി കൈ വിറക്കുമ്പോള്‍
ഞാന്‍ ജിമ്മിയെ ഓര്‍ത്തു നിലവിളിക്കാരുണ്ട്.

ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകളുമായി
എന്‍റെ പുതുപ്പിനിടയില്‍ എന്‍റെ കാലുകളില്‍ തട്ടി തട്ടി
കളിച്ചു രസിക്കുന്ന ജിമ്മിയെ ഓര്‍ക്കാറുണ്ട്.
:)

Unknown said...

ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകളുമായി
എന്‍റെ പുതുപ്പിനിടയില്‍ എന്‍റെ കാലുകളില്‍ തട്ടി തട്ടി
കളിച്ചു രസിക്കുന്ന ജിമ്മിയെ ഓര്‍ക്കാറുണ്ട്.
:)